ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത് കോൺഗ്രസ് സൈബർആക്രമണം: എം വി ഗോവിന്ദൻ

കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്നത് കോൺഗ്രസ് സൈബർ ആക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആക്രമണം നടത്തുന്നതിൽ കോൺഗ്രസ് നേതാക്കളുമുണ്ട്. പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ല എന്ന് ദിവ്യ പറഞ്ഞിട്ടുണ്ട്.
പുരുഷമേധാവിത്വ സമൂഹത്തിന്റെ ഭാഗമായുള്ളതാണ് കോൺഗ്രസ് നേതാക്കളുടെ പരാമർശം. സ്ത്രീകൾ ഏത് ഉന്നത പദവിയിൽ ഇരുന്നാലും പുരുഷ മേധാവിത്വമാണെല്ലാം നിയന്ത്രിക്കുന്നതെന്ന മനോഭാവത്തിന്റെ ഭാഗമാണിത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.









0 comments