ആറ് വയസുകാരിയെ പട്ടിണിക്കിട്ട് കൊന്ന അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

aditi namboothiri murder case

സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം

വെബ് ഡെസ്ക്

Published on Oct 30, 2025, 11:40 AM | 1 min read

കൊച്ചി: കോഴിക്കോട് ആറ് വയസുകാരി അദിതി നമ്പൂതിരിയുടെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. കുട്ടിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാംഭാര്യ റംല ബീ​ഗം എന്ന ദേവിക അന്തർജനം എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷംരൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ കൂടുതൽകാലം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.


2013 ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം. ആറ് വയസുകാരി അതിഥിയെ മർദിക്കുകയും ക്രൂരമായി പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിട്ടുമായിരുന്നു ഇരുവരും കൊലപ്പെടുത്തിയത്. .അതിഥിയുടെ പത്ത് വയസുകാരനായ സഹോദരന്റേതുൾപ്പടെയുള്ളവരുടെ സാക്ഷിമൊഴി കേസിൽ നിർണായകമായി.


കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നേരത്തെ പ്രതികളെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കീഴ്ക്കോടതിയുടെ കണ്ടെത്തൽ. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home