മലപ്പുറത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.പള്ളിമുക്ക് സ്വദേശി അമീർ സുഹൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിൻറെ മൃതദേഹം കിടന്നിരുന്നത്.വീട്ടിലെ കടം തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജുനൈദിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.









0 comments