മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഈങ്ങാപ്പുഴയിലാണ് സംഭവം. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് മരിച്ചത്.
ഷിബിയുടെ പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതി യാസിർ കാറിലായിരുന്നു അക്രമം നടത്താൻ എത്തിയത്. ഇതേ കാറിൽ തന്നെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കി









0 comments