നെടുമ്പാശേരിയിൽ കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നെടുമ്പാശേരി: കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. നെടുമ്പാശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
2020ൽ നെടുമ്പാശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കാഞ്ഞൂരിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ കാപ്പ ചുമത്തി കഴിഞ്ഞ മാർച്ച് മുതൽ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഡിവൈഎസ്പി ടി ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി മാസ്, സബ് ഇൻസ്പെക്ടർ മാഹിൻ സലിം ,എഎസ്ഐ റോണി അഗസ്റ്റിൻ, സിപിഒമാരായ ഗായോസ് പീറ്റർ, എം എ ഷാക്കിർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments