യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി റിമാൻഡിൽ

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് കബീറി (37)നെ റിമാൻഡ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ വീട്ടിൽ ഉജാസ് അബ്ദുൾസലാമിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂത്രപ്പള്ളി പുതുപറമ്പിൽ നീതു ആർ നായർ (36) ആണ് കൊല ചെയ്യപ്പെട്ടത്.
വെട്ടികാവുങ്കൽ കവളിമാവ് റോഡിൽ പൂവൻപാറപ്പടിയ്ക്ക് സമീപം ചൊവ്വ രാവിലെ 8.45ഓടെയാണ് സംഭവം. ജോലിസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ഇവർ കാർ നിർത്താതെ പോയി. തുടർന്ന് സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.









0 comments