മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളൽ: എന്താണ് തടസ്സമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : മുണ്ടക്കൈ-, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്നതിൽ ഒരാഴ്ചയ്‌ക്കകം തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാൽ വായ്‌പ എഴുതിത്തള്ളുന്നതിൽ നടപടിയെടുക്കാൻ എന്താണ് തടസമെന്നും കോടതി ആരാഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ജസ്‌റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്‌പകൾ എഴുതിത്തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാരും അമിക്കസ്‌ക്യൂറിയും അറിയിച്ചു. ഹർജി ഏഴിന് വീണ്ടും പരിഗണിക്കും.









0 comments