മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് ക്രൂരത തുടർന്ന് കേന്ദ്രം: 529 കോടി നൽകിയത് വായ്പയായി, മാർച്ച് 31നകം ചിലവഴിക്കണം

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് വീണ്ടും ക്രൂരത കാട്ടി കേന്ദ്രം. കേരളം ആവശ്യപ്പെട്ട ധനസഹായം നൽകാതെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രം തുക അനുവദിച്ചത് വായ്പയായി. മൂലധന വായ്പ ( സ്‌പെഷൽ അസിസ്‌റ്റൻസ് ഫോർ സ്‌റ്റേറ്റ് ഇൻ കാപ്പിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ് സ്‌കീം–-കാപെക്‌സ് ) മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഗ്രാന്റ് ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം വായ്പ മാത്രമാണ് ലഭ്യമാക്കിയത്. 529.50 കോടി രൂപയാണ് അനുവദിച്ചത്. മാർച്ച് 31നകം ചെലവഴിക്കണമെന്ന അപ്രായോഗികമായ നിർദേശത്തോടെയാണ് വായ്‌പ നൽകിയതും.
31നകം ചിലവഴിച്ചെന്നുള്ള സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമ വായ്പ സംബന്ധിച്ചുള്ള കടമ്പകൾ നീങ്ങുകയുള്ളു. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് ഒട്ടും പ്രായോഗികമല്ലാത്ത രീതിയിൽ കേന്ദ്ര സർക്കാർ വായ്പ നൽകിയത്. തുക വിനിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് മാർച്ച് 31ന്അ സമർപ്പിക്കണമെന്നതുൾപ്പെടെയുള്ള ഉപാധികളാണ് തിരിച്ചടക്കേണ്ട വായപക്കുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനടക്കം യാതൊരു തരത്തിലും സഹായകമാകാത്ത രീതിയിൽ അപ്രായോഗികമായാണ് കേന്ദ്രം വായ്പ നൽകിയത്. പുനരധിവാസമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 2000 കോടിയുടെ പ്രത്യേക സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇത് പൂർണമായും നിരാകരിച്ചാണ് 529.50 കോടി രൂപ തിരിച്ചടക്കാനുള്ള വായ്‌പയായി അനുവദിച്ചത്. ഉരുൾപൊട്ടലിനെ അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച് സഹായം നൽകണമെന്ന ആവശ്യമടക്കം കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. ദുരന്തം നടന്ന് മാസങ്ങൾക്ക് ശേഷമാണ് അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. എന്നാൽ ബജറ്റിലടക്കം കേരളത്തെ അവഗണിച്ചു. ആന്ധ്ര, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ അഭ്യർത്ഥന നിഷ്കരുണം കേന്ദ്രം തള്ളുകയായിരുന്നു. പുനരധിവാസത്തിന് 2000 കോടി രൂപയുടെ പാക്കേജ് വേണമെന്ന് കേന്ദ്രബജറ്റിന് മുമ്പ് നൽകിയ നിവേദനവും തള്ളയിരുന്നു. അവഗണന തുടരുന്നതിന്റെ ഒടുവിലെ അടയാളമാണ് അപ്രായോഗികമായി നൽകിയ വായ്പയും.









0 comments