മുനമ്പം കമീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുനമ്പം ഭൂമിതർക്കത്തിലെ ജുഡീഷ്യൽ കമീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ കമീഷനെ നിയമക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും വഖഫ് ബോർഡും ട്രിബൂണലുമാണ് വിഷയം തീർപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. കേരള വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജി നടപടി.
ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും വഖഫ് ട്രിബൂണൽ തീരുമാനത്തെ സ്വാധീനിക്കരുതെന്നും കമീഷൻ റിപ്പോർട്ടിന്മേൽ നടപടികൾ പാടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കമീഷൻ നിയമിക്കാൻ സർക്കാരിന് അവകാശം ഉണ്ട്. എന്നാൽ ഇത് ജുഡീഷ്യൽ പുനർ അവലോകനത്തിന് വിധേയം ആണെന്നും കോടതി നിരീക്ഷിച്ചു.
0 comments