എംഎസ്‌സി എൽസ അപകടം ; വിഡിആർ കണ്ടെത്താനായില്ല , ഇന്ധനം നീക്കാൻ 24 ദിവസം വേണം

കൊച്ചി
പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ മൂന്ന് കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോഡർ (വിഡിആർ) കണ്ടെത്താനായില്ല. വ്യാഴാഴ്‌ച മുങ്ങൽവിദഗ്‌ധർ നടത്തിയ തിരച്ചിൽ വിഫലമായി. കപ്പലിലെ ടാങ്കിൽനിന്ന് എണ്ണ നീക്കുന്ന പ്രവൃത്തി ഇനിയും തുടങ്ങാനായിട്ടില്ല. എണ്ണ നീക്കാൻ പുതുക്കിയ സമയക്രമം എംഎസ്‌സി നിയോഗിച്ച സാൽവേജ് ടീം, ഡിജി ഷിപ്പിങ്ങിന് നൽകി. 24 ദിവസം വേണ്ടിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. 15 ടാങ്കുകളിൽനിന്നാണ് എണ്ണ നീക്കുക. ഇതിനായി ഭൂരിഭാഗം ഉപകരണങ്ങളും എത്തി.
ഉപകരണങ്ങൾ എത്താനുള്ള കാലതാമസമാണ് എണ്ണ നീക്കംചെയ്യുന്നത് വൈകാൻ കാരണമായിപ്പറയുന്നത്. എന്നാൽ, രണ്ടുതരത്തിലുള്ള എണ്ണനീക്കൽ ഷെഡ്യൂൾ സമർപ്പിക്കാൻ ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടു. കാലാവസ്ഥ പ്രതികൂലവും അനുകൂലവുമാകുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഷെഡ്യൂളാണ് നൽകേണ്ടത്. നിലവിൽ കപ്പലിന്റെ ടാങ്കുകൾ ബലപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് ഇന്ധനചോർച്ചയില്ല. കാലാവസ്ഥയെ ആശ്രയിച്ചാകും ഇന്ധനം നീക്കംചെയ്യുക.
0 comments