കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു

കിളിമാനൂർ(തിരുവനന്തപുരം) : കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു. കിളിമാനൂർ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് എന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്. സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും അമ്മയ്ക്കെതിരെ കേസെടുക്കും.









0 comments