87 ശതമാനം അധികമഴ ; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം
സംസ്ഥാനത്ത് മാർച്ചുമാസംമുതൽ പെയ്‌തത് 87 ശതമാനം അധിക മഴ. 310.5 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 579.5 മി.മീ.ആണ് ലഭിച്ചത്. കണ്ണൂരിൽ 271 ശതമാനവും കോഴിക്കോട്ട് 157 ശതമാനവുമാണ് അധിക മഴ. കാലവർഷം നേത്തെ എത്തിയതാണ് കാരണം.
ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
ജലനിരപ്പ് ഉയർന്നതോടെ കെഎസ്‌ഇബിയുടെയും ജലസേചന വകുപ്പിന്റെയും ചെറിയ ഡാമുകളിൽനിന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കിവിട്ടുതുടങ്ങി. പെരിങ്ങൽകുത്ത്, നെയ്യാർ, കല്ലട, മണിയാർ, ഭൂതത്താൻകെട്ട്, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, പോത്തുണ്ടി, മൂലത്തറ, കുറ്റിയാടി, കാരാപ്പുഴ, പഴശ്ശി ഡാമുകളിൽനിന്നാണ് വെള്ളം പുറത്തുവിടുന്നത്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എന്നാൽ, പ്രധാന അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയിൽതാഴെ മാത്രമാണ് ജലനിരപ്പ്. ഇടുക്കി (32.78 ശതമാനം), കല്ലാർ (28.58), ബാണാസുര സാഗർ (22.58), കക്കി (31.24).









0 comments