രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ്‌ പിടിയിൽ

arrested
വെബ് ഡെസ്ക്

Published on Mar 01, 2025, 09:26 PM | 1 min read

പാലക്കാട്‌ : രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 38 ലക്ഷം രൂപയുമായി യുവാവ്‌ പിടിയിൽ. ആലപ്പുഴ സ്വ​ദേശി തൗഫീഖി (34)നെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട്‌ ആർപിഎഫും ചേർന്ന്‌ പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ്‌ 38,85,000 രൂപയുമായി ഇയാൾ പിടിയിലായത്‌.


സ്വർണ കടത്തുകാരുടെ ഇടനിലക്കാരനായ യുവാവ് എറണാകുളത്ത്‌ നിന്നും സ്വർണം കോയമ്പത്തൂരിൽ കൊണ്ട് പോയി വിൽപ്പന നടത്തി പണവുമായി മടങ്ങുന്ന വഴിയാണ് പിടിയിലായതെന്ന്‌ പൊലീസ്‌ പറഞ്ഞു. പിടികൂടിയ പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട്‌ ഇൻകം ടാക്സ് അഡിഷണൽ ഡയറക്ടർക്ക് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home