എസ്‌എഫ്‌ഐക്കും പൊലീസിനുമെതിരെ അധിക്ഷേപവുമായി കേരള വിസി

കോഴിക്കോട്
എസ്‌എഫ്‌ഐക്കാരെ ഗുണ്ടകളെന്നും ക്രിമിനലുകളെന്നും അധിക്ഷേപിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. എസ്‌എഫ്‌ഐയുടെ പേരിൽ സർവകലാശാലയിൽ സമരം ചെയ്യുന്നവർ വിദ്യാർഥികളല്ല, ക്രിമിനലുകളാണെന്നും ആരോപിച്ചു. സമരമടക്കം സർവകലാശാലയിലെ എല്ലാ സംഭവങ്ങളിലും പൊലീസ് നാടകം കളിക്കുകയാണെന്നും കാഴ്‌ചക്കാരാണെന്നും കുറ്റപ്പെടുത്തി. ആർഎസ്‌എസ് മുഖപത്രം ‘ജന്മഭൂമി’യിലെ അഭിമുഖത്തിലാണ് സംഘപരിവാറുകാരനായി അറിയപ്പെടുന്ന മോഹനന്റെ എസ്‌എഫ്‌ഐക്കെതിരെയുള്ള പരാമർശങ്ങൾ.
ക്യാമ്പസുകളിലാകെ എസ്‌എഫ്‌ഐ ഗുണ്ടായിസമാണ്, കോളേജ് യൂണിയനും ഫണ്ടും കൈയടക്കാനാണ് സമരം തുടങ്ങി അഭിപ്രായങ്ങളും അഭിമുഖത്തിലുണ്ട്. കേരള സർവകലാശാല വിഷയത്തിൽ എസ്‌എഫ്‌ഐക്ക് ഇടപെടാൻ അർഹതയില്ല, ബന്ധമില്ലാത്ത വിഷയത്തിലാണ് ഇടപെട്ടത് തുടങ്ങി ഒട്ടേറെ വിതണ്ഡവാദങ്ങളും ഉന്നയിച്ചിട്ടുണ്ട്.
രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ, ഒരുവിഭാഗം സിൻഡിക്കറ്റ് അംഗങ്ങൾ, സർവകലാശാല ജീവനക്കാർ എന്നിവർക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. സമാധാനമുണ്ടാകുന്നതുവരെ താൻ സർവകലാശാലയിലേക്കില്ലെന്നും അഭിമുഖത്തിൽ പറയുന്നു.









0 comments