എം എം ഹസ്സനെ അപമാനിച്ച്‌ ഇറക്കിവിട്ടെന്ന്‌ ആരോപണം

mm hassan
avatar
സ്വന്തം ലേഖകൻ

Published on May 12, 2025, 12:00 AM | 1 min read

തിരുവനന്തപുരം : എം എം ഹസ്സനെ യുഡിഎഫ്‌ കൺവീനർ സ്ഥാനത്തുനിന്ന്‌ അപമാനിച്ച്‌ ഇറക്കിവിട്ടെന്ന്‌ മുസ്ലിം സംഘടനകൾ. കോൺഗ്രസിന്‌ വോട്ടുചെയ്യുന്ന മുസ്ലിങ്ങളെ പാർടി നേതൃത്വം വിസ്‌മരിച്ചതിന്‌ തിരിച്ചടി ഉണ്ടാകുമെന്നും കൺവീനർസ്ഥാനത്തുനിന്ന്‌ മാറ്റിയ മറ്റൊരു നേതാവിന്‌ പദവി നൽകിയപ്പോൾ ഹസ്സനെ അവഗണിച്ചത്‌ വേർതിരിവാണെന്നും തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ ചേർന്ന മുസ്ലിം സംഘടനായോഗം പറഞ്ഞു.


മുസ്ലിം അസോസിയേഷൻ, പാളയം മുസ്ലിം ജമാഅത്ത്‌, വഴുതക്കാട്‌ ജുമാ മസ്‌ജിദ്‌, മൗലാനാ അബ്ദുൾകലാം ആസാദ്‌ ഫൗണ്ടേഷൻ, പെരുമാതുറ സ്‌നേഹതീരം, എംഇഎസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ഓൾ കേരള മഹൽ അസോസിയേഷൻ, ഖുർആൻ റിസർച്ച്‌ ഫൗണ്ടേഷൻ, ജമാ അത്ത്‌ കൗൺസിൽ, തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്‌മെന്റ്‌ ചാരിറ്റബിൾ സൊസൈറ്റി, മുസ്ലിം ജമാ അത്ത്‌ കൗൺസിൽ എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home