മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിക്കാറില്ല; അങ്ങനെയൊരു പാരമ്പര്യമില്ലെന്ന് എം കെ മുനീർ

കോഴിക്കോട്> വേറൊരാളുടെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചുകൊടുക്കാറില്ലെന്ന് എം കെ മുനീർ എംഎൽഎ. അങ്ങനെയൊരു പാരമ്പര്യം ലീഗിനില്ല. രമേശ് ചെത്തിലയെ ജാമിയ നൂരിയയുടെ പരിപാടിക്ക് സംഘാടകർ ക്ഷണിച്ചതാണ്. നേരത്തെയും പല നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. വേദിയിൽ വന്നാൽ ഏതൊരാളെയും ബഹുമാനിക്കുകയും പുകഴ്‌ത്തുകയും ചെയ്യും. മുന്നണി വിപുലീകരണത്തെക്കുറിച്ച് യുഡിഎഫ് ചർച്ചനടത്തിയിട്ടില്ലെന്നും മുനീർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വമെന്ന നിലയിൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സാദിഖലി തങ്ങൾ പറഞ്ഞത്. അത് കാലങ്ങളായുള്ള ബന്ധമാണ്. പിന്തുണ ആർക്കാണെന്ന് അവർക്ക് തീരുമാനിക്കാമല്ലോയെന്നും മുനീർ പറഞ്ഞു.









0 comments