ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

ആലപ്പുഴ: പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് പെൺകുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. കുട്ടികൾ രണ്ടുപേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടുണ്ട്.









0 comments