മട്ടാഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം തമ്പാനൂരിൽ കണ്ടെത്തി. സഹോദരങ്ങളടക്കം മൂന്നു കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രണ്ട് 10-ാം ക്ലാസ് വിദ്യാർഥികളെയും ഒരു ഏഴാം ക്ലാസ് വിദ്യാർഥിയെയും കാണാതായതായി ബന്ധുക്കൾ ഫോർട്ട്കൊച്ചി പൊലീസിന് പരാതി നൽകിയിരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്.
ഇന്നലെ കുട്ടികളെ കാണാനില്ലെന്ന് തമ്പാനൂർ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഫോട്ടോയടക്കം വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് പട്രോളിങ് ശക്തമാക്കി. ഇന്ന് പുലർച്ചെയാണ് കുട്ടികളെ തമ്പാനൂർ പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ്. മട്ടാഞ്ചേരിയിൽ നിന്നും കുട്ടികൾ എങ്ങനെ തിരുവനന്തപുരത്തെത്തി എന്നത് സംബന്ധിച്ച് പൊലീസ് വിവരം തേടുകയാണ്. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിതായാണ് വിവരം.









0 comments