മാനന്തവാടിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുനെല്ലി : മാനന്തവാടി തിരുനെല്ലിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. എടയൂർകുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് കണ്ടെത്തിയത്. പ്രവീണയെ കൊലപ്പെടുത്തിയ പ്രതി ദിലീഷാണ് കുട്ടിയെ കൊണ്ടുപോയത്. ഇയാളെയും പിടികൂടി. സമീപത്തെ വനമേഖലയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെയാണ് പ്രതി ദിലീഷ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു യുവതിയും രണ്ട് മക്കളും.
ആക്രമണത്തിൽ യുവതിയുടെ മൂത്ത മകൾക്കും പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയമകളെയാണ് സംഭവത്തിനു പിന്നാലെ കാണാതായത്. പ്രതി കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്ന സംശയത്തെത്തുടർന്ന് കുട്ടിയ്ക്കായി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. മക്കൾക്കൊപ്പം ആറുമാസമായി യുവതി വാകേരിയിൽ താമസിച്ചുവരികയായിരുന്നു.









0 comments