ആലുവയിൽ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവ: ആലുവയിൽ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് രക്ഷകർത്താക്കളെ അറിയിച്ചു. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെ കാണാനില്ലെന്നായിരുന്നു കുടുംബം നൽകിയ പരാതി.
ഇന്നലെ ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താത്തിനെ തുടർന്നാണ് കുടുംബം ആലുവ പൊലീസിൽ പരാതി നൽകിയത്.
കുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ ഉടൻ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാൽ രാത്രി വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു.








0 comments