'വനിതാ വ്യവസായ പാർക്ക് സ്ഥാപിക്കും': മന്ത്രി പി രാജീവ്

P Rajeev.jpg
വെബ് ഡെസ്ക്

Published on Oct 14, 2025, 08:34 AM | 1 min read

തൃശൂർ: വനിതാ സംരംഭകരെ വളർച്ചയുടെ അടുത്തഘട്ടത്തിലെത്തിക്കാൻ സംസ്ഥാനത്ത് വനിതാവ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്. കേരള വനിതാ സംരംഭക സംഗമം തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനിതാസംരംഭങ്ങളിലാണ് നാടിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.


മിഷൻ 10,000 എന്ന പദ്ധതി നടപ്പാക്കി 10,000 സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. ഇതിൽ 50 ശതമാനം വനിതാ സംരംഭങ്ങളാകും. മിഷൻ 1000 പദ്ധതിയിലൂടെ 1000 സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. 444 സംരംഭങ്ങളെ പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ട്.


വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ അമ്പതുശതമാനം വരെ സംരംഭത്തിനായി ഉപയോഗിക്കാനാകും. ഒഴിഞ്ഞ് കിടക്കുന്ന വിടുകളിലും സംരംഭം തുടങ്ങാം. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും.


കെ സ്റ്റോറിലൂടെ ആ പ്രദേശത്തെ എംഎസ്എംഇകളുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള എംഒയു വ്യവസായ വകുപ്പും പൊതുവിതരണ വകുപ്പും തമ്മിൽ ഒപ്പുവച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ കെ സ്റ്റോറിലൂടെ എംഎസ്എംഇകളുടെ 30 കോടിയുടെ ഉൽപ്പന്നങ്ങൾ വിറ്റു. സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പ്രദർശിപ്പിക്കാനാവശ്യമായ സാമ്പത്തിക സഹായം വ്യവസായ വകുപ്പ് നൽകുന്നുണ്ട്.


3.48കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home