വീണയുടെ മൊഴി എന്ന പേരിൽ പ്രചരിക്കുന്നത് അസത്യമായ വാർത്ത: മന്ത്രി മുഹമ്മദ് റിയാസ്

Minister  Muhammad Riyas
വെബ് ഡെസ്ക്

Published on Apr 26, 2025, 02:45 PM | 1 min read

തിരുവനന്തപുരം: 'സിഎംആർഎല്ലിന് സേവനം നൽകാതെ പണം വാങ്ങിയെന്ന് വീണയുടെ മൊഴി'- എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സേവനം നൽകാതെ പണം വാങ്ങിയെന്ന് മൊഴി നൽകിയിട്ടില്ലെന്നാണ് മൊഴി നൽകിയ ആളുമായി സംസാരിച്ചപ്പോൾ മനസിലായതെന്ന് മന്ത്രി പറഞ്ഞു.


'അസത്യമായ വാർത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നൽകിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ ഓഫീസിൽ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാർത്താക്കുന്ന സ്ഥിതി വന്നാൽ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല'- മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.


എസ്എഫ്‌ഐഒ റിപ്പോർട്ട് എന്ന പേരിലാണ് മാധ്യമങ്ങൾ വീണയ്‌ക്കെതിരെ വ്യാജ വാർത്തകൾ നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Home