'ഇന്ത്യൻ സിനിമയുടെ അല്ല, ലോകസിനിമയുടെ തന്നെ നടന ഇതിഹാസം'; മോഹൻലാലിനെ അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹൻലാലിനെ അഭിനന്ദിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. മോഹൻലാൽ ഇന്ത്യൻ സിനിമയുടെ അല്ല, ലോക സിനിമയുടെ തന്നെ നടന ഇതിഹാസമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച എന്റെ പ്രിയ സുഹൃത്ത് മോഹൻലാലിന് അഭിനന്ദനങ്ങൾ നേരുന്നു.
ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക സിനിമയുടെ തന്നെ നടനഇതിഹാസമായ മോഹൻലാലിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഞാൻ സിനിമാ രംഗത്ത് വരുന്നതിന് മുന്നേ മോഹൻലാലുമായും അദ്ദേഹത്തിൻറെ കുടുംബവുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. ഇപ്പോഴും ആ സ്നേഹവും അടുപ്പവുമെല്ലാം ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നു. . പ്രിയ സുഹൃത്തിന് ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു....എന്നും എപ്പോഴും ഉയർന്ന പുരസ്‌കാരങ്ങൾ പ്രിയപ്പെട്ട ഈ കലാകാരന് ലഭിക്കട്ടെ, അതോടൊപ്പം മലയാള സിനിമയും ഉയരങ്ങളിൽ സഞ്ചരിക്കട്ടെ....









0 comments