സിഗ്നേച്ചർ സിനിമകളുടെ പ്രദർശനം: ആവേശമായി എന്റേ കേരളം പ്രദർശന വിപണന മേളയിലെ മിനിതിയറ്റർ

തിരുവനന്തപുരം : തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എന്റേ കേരളം പ്രദർശന വിപണന മേളയിൽ ആവേശം തീർത്ത് കെഎസ്എഫ്ഡിസി മിനി തിയറ്ററിലെ മാരത്തോൺ സിനിമാ പ്രദർശനം. മലയാളത്തിലെ സിഗ്നേച്ചർ സിനിമകളാണ് മിനി തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. 65 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തിയറ്ററിൽ രാവിലെ 10 മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം. രാവിലെ മുതൽ സിനിമകൾ കാണുന്നതിന് നിരവധി പേരാണ് എത്തുന്നത്.
ഗോഡ്ഫാദർ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ സിനിമകൾ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. 1921, എലിപ്പത്തായം, സെല്ലുലോയ്ഡ്, കുമ്മാട്ടി, ഗോഡ്ഫാദർ, നിർമ്മാല്യം, പെരുന്തച്ചൻ, ഒഴിമുറി, ചെമ്മീൻ, ഓപ്പോൾ തുടങ്ങിയ സിനിമകളാണ് മിനി തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. സിനിമകളുടെ വലിയ സ്വീകാര്യത മിനി തിയറ്ററിനെ വലിയ വിജയമാക്കി. മിക്ക പ്രദർശനങ്ങൾക്കും തിയറ്റർ ഹൗസ് ഫുള്ളാണ്.









0 comments