മധ്യവയസ്‌കന്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

ചാലക്കുടി : മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ സുധാകര (60) നെയാണ് കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ പാണേലി രാജപ്പന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതമാണെന്നാണ് പ്രാഥമിക നിഗമനം. രാജപ്പന്റെ വീട്ടിലെത്തിയ സുധാകരനും മറ്റൊരു സുഹൃത്തായ കെവീട്ടില്‍ ശോഭനനും രാവിലെ മുതല്‍ രാജപ്പനൊപ്പം മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. പകല്‍ മൂന്നോടെ രാജപ്പന്റെ മകനാണ് സിറ്റൗട്ടില്‍ സുധാകരന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിക്കുകയായിരുന്നു. കൊരട്ടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.









0 comments