മെറിൻ ജോസഫ് അസിസ്റ്റന്റ് ഐജി: പൊലീസ്‌ തലപ്പത്ത്‌ മാറ്റം

merin joseph
വെബ് ഡെസ്ക്

Published on Mar 25, 2025, 06:51 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മെറിൻ ജോസഫിനെ അസിസ്റ്റന്റ് ഐജി (പോളിസി) തസ്തികയിൽ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. അഡിഷണൽ ഐജി (പോളിസി) യായിരുന്ന ജെ കിഷോർ കുമാറിനെ ലീഗൽ മെട്രോളജി കൺട്രോളറായി നിയമിച്ചു.


സസ്പെൻഷന് ശേഷം തിരിച്ചെടുത്ത സുജിത്ത്ദാസിന് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി സൂപ്രണ്ടായി നിയമനം നൽകി. നിലവിൽ സൂപ്രണ്ടായിരുന്ന എസ് ദേവമനോഹറിനെ അഡീഷണൽ എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്) ആയി നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home