വനം– വന്യജീവി നിയമഭേദഗതിയിൽ ആശയക്കുഴപ്പത്തിന്‌ മാധ്യമശ്രമം

wild animal encounters
വെബ് ഡെസ്ക്

Published on Sep 28, 2025, 01:45 AM | 1 min read

തിരുവനന്തപുരം: വനം– വന്യജീവി നിയമഭേദഗതി സംബന്ധിച്ച്‌ നിയമസഭയിൽ അവതരിപ്പിച്ച ബില്ല്‌ സബ്‌ജക്ട്‌ കമ്മിറ്റി പരിഗണിച്ച്‌ വീണ്ടും അംഗീകാരത്തിന്‌ വരാനിരിക്കെ ആശയക്കുഴപ്പമുണ്ടാക്കാൻ ചില മാധ്യമങ്ങളുടെ ശ്രമം. ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ പരിക്കേൽപ്പിക്കാതെ പിടികൂടി കാട്ടിലേക്ക്‌ അയക്കണമെന്ന കേന്ദ്രനിയമം മലയോര മേഖലയിലെ ജനങ്ങൾക്ക്‌ കടുത്ത പ്രയാസമുണ്ടാക്കിയപ്പോഴാണ്‌ ഭേദഗതിക്ക്‌ സംസ്ഥാനം ബില്ലുകൊണ്ടുവന്നത്‌. ബില്ലിനെ എതിർത്ത്‌ കേന്ദ്രസർക്കാറിന്റെ അഭിപ്രായം വന്നിട്ടില്ല. നിയമസഭയുടെ പരിഗണനയിലുള്ള ബില്ലിൽ അഭിപ്രായം പറയാനുമാകില്ല എന്നിരിക്കെയാണ്‌ ചില മാധ്യമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്തകൾ നൽകുന്നത്‌.


നിയമഭേദഗതി ആവശ്യപ്പെട്ട്‌ ഫെബ്രുവരി 13ന്‌ നിയമസഭ പാസ്സാക്കിയ പ്രമേയത്തിൽ ജൂൺ 11ന്‌ കേന്ദ്ര സർക്കാറിന്റെ രണ്ട്‌ മറുപടി വന്നിരുന്നു. നരഭോജികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ സംസ്ഥാനത്തിന്‌ അധികാരമുണ്ട്‌ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രാലയത്തിന്റെ മറുപടി അതിനുവിരുദ്ധവും. ജനവാസമേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ പിടികൂടാനുള്ള നടപടിക്രമങ്ങൾ (എസ്‌ഒപി) ഉൾക്കൊള്ളുന്നതാണ്‌ മന്ത്രാലയത്തിന്റെ കത്ത്‌. മൃഗങ്ങളെ പരിക്കൊന്നുമില്ലാതെ പിടികൂടി കാട്ടിലേക്ക്‌ വിടാനാണ്‌ നിയമം അനുശാസിക്കുന്നത്‌. നരഭോജിയാണെന്ന്‌ ഉറപ്പുവരുത്താൻ നടപടിക്രമം പാലിക്കണം. വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുന്ന ഘട്ടത്തിലും നിയമവും നടപടികളും വനപാലകരെ നിസ്സഹായരാക്കുന്നു.


മഹാരാഷ്‌ട്രയിൽ 13 പേരെ കൊന്ന അവനി എന്ന കടുവയെ വനംവകുപ്പ്‌ വെടിവെച്ചുകൊന്നത്‌ 2018 നവംബറിൽ ആയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ ബലിയാടായത്‌ കേന്ദ്രനിയമത്തിന്റെ ന്യൂനത കാരണമാണ്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ സംസ്ഥാനങ്ങൾക്കുകൂടി അധികാരമുള്ള കൺകറന്റ്‌ ലിസ്‌റ്റിലുള്ളട്ട വനം നിയമത്തിൽ കേരളം ഭേദഗതിക്ക്‌ ശ്രമിക്കുന്നത്‌. നിയമോപദേശവും സർക്കാറിന്‌ അനുകൂലമാണ്‌. നിയമസഭ അംഗീകരിക്കുകയും ഗവർണർ ഒപ്പിടുകയുംചെയ്താൽ, മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ സംസ്ഥാന ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ അധികാരമാകും. ഒപ്പം കാട്ടുപന്നികളുൾപ്പെടെയുള്ളവയെ ക്ഷുദ്രജീവികളുടെ പട്ടികയിലും ഉൾപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Home