മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ എക്സൈസ്‌ മുന്നിൽ: എം ബി രാജേഷ്‌

mb rajesh
വെബ് ഡെസ്ക്

Published on May 11, 2025, 12:05 PM | 1 min read

തൃശൂർ : മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ സംസ്ഥാനത്ത്‌ എക്സൈസ് സേനയ്‌ക്ക്‌ വിലമതിക്കാനാവാത്ത പങ്കാണുള്ളതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർമാരുടെയും സിവിൽ എക്സൈസ് ഓഫീസർമാരുടെയും വനിതാ ഓഫീസർമാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നിന്റെ ഉറവിടം കേരളത്തിന്‌ പുറത്താണ്‌. ആന്തമാനിൽ ഉൾപ്പെടെ ഇത്തരം ഉറവിടങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനും കേരള എക്സൈസിനായി.

എക്സൈസിനും പൊലീസിനുമൊപ്പം സമൂഹമാകെ ഒന്നിച്ച്‌ അണിനിരക്കുന്നതിനാൽ ലഹരിക്കെതിരായ പോരാട്ടം വിജയം കാണുന്നുണ്ട്‌. എക്സൈസ് സേന വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണെങ്കിലും ഉയർന്ന് പ്രവർത്തിക്കാനും ഉത്തരവാദിത്വം നിറവേറ്റാനും കഴിയുന്നു. ലഹരിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾ വിശ്വാസത്തോടെ എക്സൈസിന് കൈമാറുന്നു. വിവരം കൈമാറിയാൽ തങ്ങൾക്ക് അപകടം വരില്ലെന്ന ഉറപ്പ്‌ സേന അവർക്ക്‌ നൽകുന്നു. ഈ ഉറപ്പ്‌ കാത്തുസൂക്ഷിച്ച്‌ അച്ചടക്കത്തോടെ സുരക്ഷിതരായി പ്രവർത്തിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home