‘മവാസോ 2025’; സംരംഭവുമായി പത്താം ക്ലാസുകാരി

തിരുവനന്തപുരം: കേരള യൂത്ത് സ്റ്റാർട് അപ് ഫെസ്റ്റിവഫലായ ‘മവാസോ 2025’ൽ പത്താം ക്ലാസുകാരിയായ മരിയൽ സൂസൻ അലക്സാണ്ടറും. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഒരു പുതിയ ഉത്പന്നവുമായി ആണ് ഈ കുഞ്ഞു സംരംഭക ഫെസ്റ്റിവലിനെത്തിയത്.
പാഠപുസ്തകങ്ങൾ പൊതിയാനായി ബ്രൗൺ പേപ്പർ മുറിച്ചു കഷ്ടപ്പെടാതെ പുസ്തകങ്ങൾക്ക് അനുസൃതമായി മുറിച്ച് തയ്യാറാക്കിയ നിലയിലുള്ള ഉൽപ്പന്നവുമായാണ് മരിയലിന്റെ വരവ്. പ്ലാസ്റ്റിക് ഒട്ടുംതന്നെ ഉപയോഗിക്കാതെ പ്രകൃതിദത്തമായ നീതിയിലാണ് ഈ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. ഇത് ഈട് നിൽക്കുന്നതിനായി പ്ലാസ്റ്റിക്കിന് പകരം ബയോ കോട്ടിംഗ് ആവരണവും നൽകിയിട്ടുണ്ട്.
ആയിരം കുട്ടികൾ സാധാരണ ബ്രൗൺ പേപ്പർ നു പകരം ഈ ഉത്പന്നം ഉപയോഗിക്കുകയാണെങ്കിൽ ആറു കിലോഗ്രാമോളം പ്ലാസ്റ്റിക് ആയിരിക്കും ഒഴിവാക്കാനാവുക. സ്കൂളുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ഈ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. മാർച്ച് 1 ന് നടന്ന ‘മവാസോ’ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിൽ വച്ച് മന്ത്രി മുഹമ്മദ് റിയാസ് സംരംഭം ഉല്ഘാടനം ചെയ്തു.
നവീനസംരംഭക ആശയങ്ങളുടെ പങ്കുവയ്‌ക്കലിന് വേദിയൊരുക്കുന്ന ഡിവൈഎഫ്‌ഐയുടെ ദ്വിദിന യൂത്ത് സ്റ്റാർട്ടപ് ഫെസ്റ്റിവലാണ് ‘മവാസോ’.









0 comments