യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ 2025' മാർച്ച് 1, 2 തീയതികളിൽ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോ 2025 (Mawazo 2025) മാർച്ച് 1, 2 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും. മലയാളി യുവതി-യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കുടുതൽ അവസരങ്ങൾ നൽകുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവജനങ്ങൾക്കായി പിച്ചിങ് കോമ്പറ്റിഷൻ, നിരവധി വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് അവാർഡുകൾ, മെൻ്റർഷിപ്പ് പ്രോഗ്രാം, മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
ഇന്ന് തിരുവനന്തപുരം കേസരി ഹാളിൽ വെച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മവാസോ 2025 പരിപാടിയുടെ വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡൻ്റ് വി വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ, പ്രസിഡന്റ് വി അനൂപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ വി എസ് ശ്യാമ, എസ് എസ് നിതിൻ, പ്രൊഫഷണൽ സബ് കമ്മറ്റി സംസ്ഥാന കൺവീനർ ദീപക് പച്ച, കെടിയു സിന്‌ഡിക്കേറ്റ് അംഗം ആഷിക് ഇബ്രാഹിംകുട്ടി, സതീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments