മവാസോ 2025ന്‌ തുടക്കം

mawazo
avatar
സ്വന്തം ലേഖകൻ

Published on Mar 02, 2025, 12:01 AM | 1 min read

തിരുവനന്തപുരം: നവീനസംരംഭക ആശയങ്ങളുടെ പങ്കുവയ്‌ക്കലിന്‌ വേദിയൊരുക്കി ഡിവൈഎഫ്‌ഐയുടെ ദ്വിദിന യൂത്ത്‌ സ്റ്റാർട്ടപ്‌ ഫെസ്റ്റിവൽ ‘മവാസോ 2025’ന്‌ തുടക്കം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ അധ്യക്ഷനായി. ഡിവൈഎഫ്‌ഐയുടെ പ്രഥമ യൂത്ത്‌ സ്റ്റാർട്ടപ്‌ ഐക്കൺ അവാർഡ്‌ നേടിയ അസ്‌ട്രക്‌ ഇന്നൊവേഷൻസ്‌ സ്ഥാപകൻ റോബിൻ കാനാട്ട്‌ തോമസിന്‌ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം.


റോബിനുവേണ്ടി അസ്‌ട്രക്‌ സഹസ്ഥാപകൻ ജിതിൻ പുരസ്‌കാരം ഏറ്റുവാങ്ങി. മുൻ വ്യവസായമന്ത്രി ഇ പി ജയരാജൻ, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി, കേരള സ്റ്റാർട്ട്‌ അപ്‌ മിഷൻ സിഇഒ അനൂപ്‌ അംബിക, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, ട്രഷറർ എസ്‌ ആർ അരുൺ ബാബു, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ദീപക്‌ പച്ച, എം വിജിൻ എംഎൽഎ, ഷിജൂഖാൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യദിവസം 11 സെഷനുകളും വിവിധ വിഷയങ്ങളിൽ ശിൽപ്പശാലകളും നടന്നു. രണ്ടായിരത്തിലധികം പേർ പങ്കെടുക്കുന്നു. പുതിയ സ്റ്റാർട്ടപ്‌ ആശയങ്ങൾ പങ്കുവയ്‌ക്കുന്ന പിച്ചിങ് മത്സരത്തിൽ 150 പേർ പങ്കെടുത്തു. 25 പേർ ഫൈനലിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home