ഡിവെെഎഫ്ഐ യൂത്ത് സ്റ്റാർട്ടപ് ഫെസ്റ്റിവൽ മവാസോ: പ്രീ ഇവന്റുകൾക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനയായ ഡിവെെഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന പ്രീ ഇവന്റുകൾക്ക് മികച്ച പ്രതികരണം. നിലവിൽ കണ്ണൂർ എഞ്ചിനീയറിങ് കോളേജ്, GEC തൃശൂർ, കാലിക്കറ്റ് എന്നിവിടങ്ങളിൽ ആണ് പ്രീ ഇവന്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞത് .
ഇന്ത്യയിലെ തന്നെ പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് , സൈബർ സെക്യൂരിറ്റി , റോബോട്ടിക്സ് അടക്കം നൂതനമായ വിഷയങ്ങളാണ് പ്രീ ഇവന്റുകളിൽ കൈകാര്യം ചെയ്യുന്നത്.
വരും ദിവസങ്ങളിൽ എറണാകുളം മെഡിക്കൽ കോളേജ്, CET TVM, അടക്കം കൂടുതൽ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് വിദ്യാർത്ഥി, യുവജനങ്ങളിൽ നിന്നും മവാസോയുടെ ഭാഗമായി നടത്തുന്ന പ്രീ ഇവന്റുകൾക്ക് ലഭിക്കുന്നത്.
Tags
Related News

0 comments