അതെങ്ങനെ രഹസ്യരേഖയാകും മാതൃഭൂമീ... വിവരമില്ലായ്‌മയ്‌ക്ക്‌ കുടപിടിച്ച്‌ "ദേശീയദിനപത്രം'

chintha
avatar
ഒ വി സുരേഷ്‌

Published on Feb 24, 2025, 12:01 AM | 1 min read

തിരുവനന്തപുരം : ചിന്ത പ്രസിദ്ധീകരിച്ച്‌ ജനങ്ങളിൽ നിന്ന്‌ അഭിപ്രായം തേടിയ കരട്‌ രാഷ്‌ട്രീയ പ്രമേയം ‘കേരളത്തിലെ രണ്ടാമത്തെ ദിനപത്ര’ത്തിന്‌ രഹസ്യരേഖ. ഒന്നുകിൽ വിവരമില്ലായ്‌മ, അല്ലെങ്കിൽ ഫാസിസ്‌റ്റ്‌ വിരുദ്ധപോരാട്ടത്തിൽ സിപിഐ എം വെളളം ചേർക്കുന്നുവെന്ന മൗദൂദികളുടെ കുഴലൂത്തിനുള്ള ഓശാന. ഇതിലേതെന്ന്‌ മാത്രമേ മാതൃഭൂമി ഇനി വെളിപ്പെടുത്തേണ്ടതുള്ളൂ.

സിപിഐ എം 24–-ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്‌ട്രീയ പ്രമേയത്തെക്കുറിച്ച്‌ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനാണ്‌ ശ്രമം. മോദി സർക്കാർ ഫാസിസ്‌റ്റല്ല എന്ന തലക്കെട്ടിലാണ്‌ ഒന്നാംപേജിൽ വാർത്ത. മാതൃഭൂമിക്ക്‌ ‘രഹസ്യമെന്നുമാത്രമല്ല, അസാധാരണ രഹസ്യരേഖയുമാണ്‌’ ഇത്‌.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ചർച്ചചെയ്‌ത്‌ അംഗീകരിച്ച്‌ മുഴുവൻ പാർടി അംഗങ്ങൾക്കും ബഹുജനങ്ങൾക്കും ഭേദഗതികൾ നിർദേശിക്കാനായി നേരത്തെതന്നെ പരസ്യപ്പെടുത്തിയതാണാ രേഖ’. ‘നവഫാസിസം എന്ന പ്രയോഗത്തെ സംബന്ധിച്ച കുറിപ്പ്‌’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 17ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ ‘ചിന്ത’യുടെ വെബ്‌സൈറ്റിൽ ഈ കുറിപ്പുംകരട്‌ രാഷ്‌ട്രീയപ്രമേയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചിന്ത ഫെബ്രുവരി 21ന്റെ ലക്കം പൂർണമായും കരടു രാഷ്‌ട്രീയപ്രമേയമാണ്‌. സാർവദേശീയ, ദേശീയ സ്ഥിതിഗതികളിലെ സിപിഐ എം കാഴ്‌ചപ്പാട്‌ പ്രതിപാദിക്കുകയും ഭേദഗതി നിർദേശിക്കാൻ അവസരം നൽകുകയുംചെയ്യുകയെന്ന ജനാധിപത്യരീതിയാണ്‌ പാർടിക്ക്‌. ഭേദഗതികൾകൂടി ചർച്ചചെയ്‌ത്‌ പാർടി കോൺഗ്രസ്‌ അംഗീകരിക്കുന്നതോടെ രാഷ്‌ട്രീയപ്രമേയമാകും. ‘ബിജെപി – ആർഎസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘നവഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്ന’ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാര ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. ബിജെപിയേയും ആർഎസ്എസിനേയും തടഞ്ഞുനിർത്തിയില്ലെങ്കിൽ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാരം നവഫാസിസത്തിലേക്ക് നീങ്ങും’ –- കുറിപ്പിൽ അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു.

ബിജെപിയോടും ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനോടുമുള്ള നിലപാടിൽ സിപിഐ എമ്മിന്‌ മാറ്റംവന്നിട്ടില്ലെന്നു മാത്രമല്ല, ഇവയെക്കുറിച്ചുള്ള കാഴ്‌ചപ്പാടും മാറിയിട്ടില്ല. എന്നാൽ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അതിലൂടെ കോൺഗ്രസിനേയും ജമാഅത്തെ ഇസ്ലാമിയെയും സന്തോഷിപ്പിക്കാനുമാണ്‌ മാതൃഭൂമി ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Home