വ്യാജവാർത്ത : മാതൃഭൂമിക്ക് സിപിഐ എം നോട്ടീസ്

തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലെ ചർച്ചയെന്ന പേരിൽ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. വാർത്ത തിരുത്തി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം രാജഗോപാലൻ നായർ മുഖേന പത്രത്തിന്റെ എംഡി മുതൽ ലേഖകൻ വരെയുള്ളവർക്കാണ് നോട്ടീസ് അയച്ചത്.
ഗോവിന്ദന് സിപിഐ എമ്മിൽ വിമർശം എന്ന പേരിൽ വ്യാഴാഴ്‌ചയാണ് മാതൃഭൂമി തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേർന്നു എന്നതൊഴികെ ബാക്കിയെല്ലാം സാങ്കൽപികമാണ്. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സംസ്ഥാന സെക്രട്ടറിയെയും അതിലൂടെ പാർടിയെയും അപമാനിക്കാൻ മെനഞ്ഞുണ്ടാക്കിയതാണ് വാർത്ത. യോഗത്തിൽ അത്തരം വിമർശങ്ങൾ ഉണ്ടായിട്ടില്ല.
തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത് മാധ്യമ ധർമത്തിനു വിരുദ്ധവുമാണ്. അതിനാൽ വാർത്ത പിൻവലിക്കുകയും തിരുത്തി പ്രസിദ്ധീകരിക്കുകയും വേണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.









0 comments