പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 446 ലിറ്റർ പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് വൻ സ്പിരിറ്റ് വേട്ട. 446 ലിറ്റർ സിപിരിറ്റ് പിടിച്ചെടുത്തു. കള്ളിൽ കലർത്തുന്നതിനായി വീട്ടിനുള്ളിലും വീട്ടുവളപ്പിലുമായി 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്പിരിറ്റ്. 330 ലിറ്റർ കള്ള്, പിക് അപ് വാൻ എന്നിവയും പിടികൂടി. നറണി മല്ലൻചള്ള സ്വദേശി എൻ നാനേഷ് (32) വീട്ടിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇയാളെയും ഇയാളുടെ സുഹൃത്ത്. കോരിയാർച്ചള്ള സ്വദേശി ആർ രാധാകൃഷ്ണൻ (40) എന്നിവരെ അറസ്റ്റ് ചെയ്തു.
ചിറ്റൂർ സർക്കിൾ സംഘവും ജില്ലാ തോപ്പ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ഞായറാഴ്ച പുലർച്ചെ നാലിനായിരുന്നു പരിശോധന. പിടിയിലായ നാനേഷ്, രാധാകൃഷ്ണൻ എന്നിവരെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പിരിറ്റ് എവിടെ നിന്നും കൊണ്ടുവന്നു എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു. മാവേലിക്കരയിലെ ഗ്രൂപ്പ് നാലിലേക്ക് കൊണ്ടുപോകുന്ന കള്ളിൽ കലർത്താനാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്.









0 comments