മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; 20,000 ലിറ്റർ പിടികൂടി

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടിയതായാണ് വിവരം. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വോഡും തിരൂരങ്ങാടി പൊലീസും സംയുക്തമായാണ് സ്പിരിറ്റ് പിടികൂടിയത്.
കർണാടകയിൽ നിന്നും എറണകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് നിന്ന് പൊലീസ് സംഘം ലോറിയെ പിന്തുടരുകയായിരുന്നു. കോളപ്പുറത്ത് വെച്ച് സംഘം സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് കാനുകളിലാക്കി അടുക്കി വെച്ച നിലയിലായിരുന്നു.
സ്പിരിറ്റ് മാലിന്യം നിറച്ച ചാക്കുകളും കൊണ്ടും ടാർപോളിൻ കൊണ്ടും മറച്ച നിലയിലായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.









0 comments