വിവാഹ വാഗ്ദാനം നൽകി പീഡനം; വ്ലോഗർ അറസ്റ്റിൽ

JUNAIDACTION
വെബ് ഡെസ്ക്

Published on Mar 01, 2025, 02:56 PM | 1 min read

മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോ​ഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിലായത്. മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബംഗളൂരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളുമായി യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നുമാണ് പാരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വോഷണത്തിലാണ് വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബം​ഗളൂർ എയർപോർട്ട് പരിസരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.


എസ്ഐ പ്രിയൻ എസ് കെ, എഎസ്ഐ തുളസി, പൊലീസുകാരായ ദ്വിദീഷ്, മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിയമനടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.




deshabhimani section

Related News

View More
0 comments
Sort by

Home