മാർ അപ്രേം മെത്രാപ്പൊലീത്ത ബഹുമുഖ വ്യക്തിത്വത്തിന് ഉടമയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആഗോള പൗരസ്‌ത്യ കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ മാർ അപ്രേം മെത്രാപ്പൊലീത്തയുടെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ് തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
തൃശൂരിന്റെ സാംസ്കാരിക, പൗരോഹിത്യ മേഖലകളിൽ പ്രധാന മുഖമായിരുന്നു അദ്ദേഹം. യാത്രാവിവരണം, നർമഭാവന, സഭാചരിത്രം തുടങ്ങിയവ കേന്ദ്രീകരിച്ച് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും തന്റേതായ പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാർ അപ്രേമിന്റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്. വിയോഗത്തിൽ സഭാ വിശ്വാസികളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അനുശോച സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.









0 comments