വിജിലൻസ് മേധാവിയായി മനോജ് എബ്രഹാം ചുമതലയേറ്റു

തിരുവനന്തപുരം: വിജിലൻസ് മേധാവിയായി ഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു. വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ് മേധാവിയായ ഒഴിവിലാണ് മനോജ് എബ്രഹാമിനെ സർക്കാർ തൽസ്ഥാനത്ത് നിയമിച്ചത്. 2022ലും മനോജ് എബ്രഹാം വിജിലൻസ് മേധാവിയായിരുന്നു. നിലവിൽ ഫയർഫോഴ്‌സ് മേധാവിയായിരുന്നു.
വിജിലൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിഐജി കെ കാർത്തിക്, വിജിലൻസ് ആസ്ഥാനം എസ്‌പി ജ്യോതിഷ് കുമാർ, ഇന്റലിജൻസ് എസ്‌പി ഇ എസ് ബിജുമോൻ, ഡിവൈഎസ്‌പി പി പി കരുണാകരൻ, ജെ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്റലിജൻസ് എഡിജിപി, ക്രമസമാധാന വിഭാഗം എഡിജിപി തുടങ്ങിയ പദവികളും മനോജ് എബ്രഹാം വഹിച്ചിട്ടുണ്ട്.









0 comments