ഹരിതകര്‍മസേന രാജ്യത്തിന് മാതൃക ; കേന്ദ്രമന്ത്രിയുടെ പ്രശംസ

manohar lal khattar on Harithakarma Sena
വെബ് ഡെസ്ക്

Published on Oct 01, 2025, 01:22 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ ശുചിത്വ പരിപാലനത്തില്‍ ഹരിതകര്‍മസേന വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് കേന്ദ്ര ഭവനനിർമാണ നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ. സ്വച്ഛതാ ഹി സേവ ദേശീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സ്വച്ഛശഹർ ജോഡി ഉദ്ഘാടന പരിപാടിയിലാണ് കേരളത്തെയും ഹരിതകര്‍മസേനയെയും മന്ത്രി പ്രശംസിച്ചത്. ഹരിതകര്‍മസേന പോലെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് 17ന് ആരംഭിച്ച ശുചിത്വോത്സവത്തിന്റെ ഭാഗമായി 14,387 ഇടങ്ങൾ വൃത്തിയാക്കി. നഗരസഭകളിൽ 5434 എണ്ണവും ഗ്രാമീണമേഖലയിൽ 8,953 ഇടങ്ങളുമാണ് വൃത്തിയാക്കിയത്. 6.5 ലക്ഷത്തിലധികം ആളുകൾ ശുചീകരണത്തില്‍ പങ്കാളികളായി. കൂടാതെ ഓഫീസുകളിൽ ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന പാഴ്‌വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്‌ക്രാപ്പ് ഹണ്ടെന്ന പരിപാടിക്കും തുടക്കമായി.


തിരുവനന്തപുരത്തെ പബ്ലിക്ക് ഓഫീസ് സമുച്ചയത്തിൽ നിന്ന് മാത്രം ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത് 15.1 ടൺ പാഴ്‌വസ്തുക്ക
ളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home