​ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

mankombu gopalakrishnan
വെബ് ഡെസ്ക്

Published on Mar 17, 2025, 05:47 PM | 1 min read

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 200 ചിത്രങ്ങളിലായി 700-ൽ പരം ​ഗാനങ്ങൾ രചിച്ചു. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം.

ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ലെ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്നത് ഉൾപ്പെടെ ഹരിഹരൻ ചിത്രമായ അയലത്തെ സുന്ദരിയിലെ ആറു ഗാനങ്ങളും രചിച്ചതോടെ മങ്കൊമ്പ് ​ജനഹൃദയങ്ങളിൽ ഇടം നേടി. തുടർന്നാണ് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നത്


സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം എസ്. വിശ്വനാഥൻ ആയിരുന്നു. പത്തോളം ചിത്രങ്ങൾക്ക് മങ്കൊമ്പ് കഥയും തിരക്കഥയും രചിച്ചു. ഒപ്പം തന്നെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.


ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്





deshabhimani section

Related News

View More
0 comments
Sort by

Home