മംഗളൂരു വന്ദേഭാരതിന്‌ ഒമ്പത് മുതൽ 20 കോച്ച്‌; 312 സീറ്റുകൾ ക‍ൂടും

Vande Bharat

facebook.com/SreenathPozhiyoor

വെബ് ഡെസ്ക്

Published on Sep 04, 2025, 08:20 PM | 1 min read

തിരുവനന്തപുരം: മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ (20631), തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ വന്ദേഭാരത്‌ (20632) എക്‌സ്‌പ്രസുകൾ സെപ്തംബർ ഒമ്പതു മുതൽ 20 കോച്ചുകളുമായി സർവീസ്‌ നടത്തും. നിലവിൽ 16 കോച്ചാണുള്ളത്‌. യാത്രക്കാർ കൂടുതലുള്ള രാജ്യത്തെ ഏഴ്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസുകൾക്ക്‌ കോച്ചുകൾ വർധിപ്പിക്കാൻെ റെയിൽവേ ബോർഡ്‌ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ കേരളത്തിലെ വന്ദേഭാരതിന്റെയും കോച്ചുകൾ ക‍ൂട്ടുന്നത്‌.


നാലുകോച്ചുകളിലായി 312 സീറ്റുകൾ ക‍ൂടും. രാജ്യത്ത്‌ 180 ക‍ൂടുതൽ ഒക്കുപ്പൻസിയുള്ള വന്ദേഭാരതാണിത്‌ (90 സീറ്റുള്ള ട്രെയിനിൽ ഇറങ്ങിയും കയറിയും 180 ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). മംഗളൂരുവിൽനിന്ന്‌ രാവിലെ 6.25 ന്‌ പുറപ്പെടുന്ന ട്രെയിൻ പകൽ 3.05 ന്‌ തിരുവനന്തപുരത്ത്‌ എത്തും. വൈകിട്ട്‌ 4.05 തിരിച്ചുള്ള സർവീസ്‌ അർധരാത്രി 12.40 ന്‌ മംഗളൂരുവിലും എത്തും. ബുധനാഴ്‌ച ഒഴികെയാണ്‌ സർവീസ്‌.



deshabhimani section

Related News

View More
0 comments
Sort by

Home