രാധയുടെ വീട്ടിലെത്തി മന്ത്രി എ കെ ശശീന്ദ്രൻ; മകന് നിയമന ഉത്തരവ് കൈമാറി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കടിച്ചുകൊന്ന രാധയുടെ വീട്ടിൽ മന്ത്രി എ കെ ശശീന്ദ്രനെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സർക്കാർ രാധയുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പു നൽകിയ മന്ത്രി രാധയുടെ മകന് താത്കാലിക നിയമന ഉത്തരവ് കൈമാറി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി റഫീഖ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പഞ്ചാരക്കൊല്ലിയിൽ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ ഉത്തരവ് നൽകുമെന്ന് വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവയ്ക്കാൻ ഉന്നതല യോഗത്തിൽ തീരുമാനിച്ചത്. ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാൻ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടർച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകിൽ നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാൻ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.









0 comments