കോടഞ്ചേരിയിൽ വയോധികയെ കാണാതായിട്ട് ആറാം ദിവസം

കോഴിക്കോട്: കോടഞ്ചേരിയിൽ വയോധികയെ കാണാതായിട്ട് ആറാം ദിവസം.ഇവർ ധരിച്ച വസ്ത്രം വനത്തിൽ നിന്നും കണ്ടെത്തി. വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ നിന്നാണ് വസ്ത്രം ലഭിച്ചത്. അതിനാൽ തന്നെ ഇവിടെ തെരച്ചിൽ തുടരുകയാണ്.
കോടഞ്ചേരിയിലെ സന്നദ്ധ പ്രവർത്തകരടക്കമാണ് തെരച്ചിൽ നടത്തുന്നത്. ഡ്രോൺ പരിശോധനയടക്കം ഇന്ന് നടന്നിരുന്നു. അതേസമയം പരിശോധനയിൽ ഇപ്പോഴും ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ വയോധികയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഇത് കുടുംബത്തെ കൂടുതൽ ആശങ്കയിലാക്കുന്നു









0 comments