പുഴയിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മധ്യവയസ്‌കൻ മുങ്ങിമരിച്ചു

മലപ്പുറം: ആലിക്കൽ ക്ഷേത്രക്കടവിൽ അപകടത്തിൽപ്പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മധ്യവയസ്കൻ മുങ്ങിമരിച്ചു. വിളയൂർ കരിങ്ങനാട് പൂക്കാടൻകുന്ന് പൂക്കാടത്ത് വേലായുധൻ (55) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ കുട്ടികൾ പുഴയിൽ ഇറങ്ങിയതായിരുന്നു. അവർ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് വേലായുധൻ അപകടത്തിൽപ്പെട്ടത്. കുട്ടികൾ രക്ഷപ്പെട്ടു. മൃതദേഹം മാലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭാര്യ: കുമാരി. മക്കൾ: വിപിൻ, വിഷ്ണു.









0 comments