അഴിമുഖത്ത് തോണി അപകടം; ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന മകൻ രക്ഷപ്പെട്ടു

വടകര: അഴിമുഖത്ത് കോട്ടപുഴയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മുക്രിവളപ്പിൽ സുബൈറാണ് മരിച്ചത്. സുബൈറിന്റെ കൂടെയുണ്ടായിരുന്ന മകൻ സുനീർ നീന്തി രക്ഷപ്പെട്ടു. ഇരുവരും മത്സ്യബന്ധനത്തിനായി പോയതായിരുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ശക്തമായ കാറ്റിലും തിരമാലയിലും ഒഴുക്കിലും പെട്ടാണ് തോണി മറിഞ്ഞത്. ഇരുവരും ശക്തമായ ഒഴുക്കില്‍ അഴിമുഖത്തേക്ക് എത്തിയെങ്കിലും സുനീര്‍ നീന്തി കരയ്ക്കെത്തി. സുബൈർ ഒഴുക്കില്‍ പെടുകയായിരുന്നു. കോസ്റ്റല്‍ പൊലീസും നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പകൽ രണ്ടരയോടെ സുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









0 comments