തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

gangadharan
വെബ് ഡെസ്ക്

Published on Feb 16, 2025, 10:38 AM | 1 min read

കണ്ണൂർ : തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോളയാട് അലച്ചേരി വാരിക്കോളി കുഞ്ഞിപ്പറമ്പത് ഗംഗാധരനാ (68) ണ് മരിച്ചത്. വെള്ളിയാഴ്‌ച പകൽ 11നാണ് കൃഷിയിടത്തിൽ വച്ച് തേനീച്ചയുടെ കുത്തേറ്റത്. ഉടനെ കൂത്തുപറമ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. പിന്നീട് തലശേരി ഗവ. ആശുപത്രിയിൽ തുടർചികിത്സയിലായിരുന്നു . ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ഭാര്യ: ശ്യാമള, മക്കൾ: റിജു (കെഎസ്ഇബി ), റീന. മരുമകൻ: വിനീഷ് മട്ടന്നൂർ, ഹിമ (അധ്യാപിക, തലക്കാണി ഗവ. യു പി സ്കൂൾ കൊട്ടിയൂർ) സഹോദരങ്ങൾ: നാരായണൻ, പത്മനാഭൻ, വിജയകുമാരി (ശോഭ ), പരേതനായ മുകുന്ദൻ.



deshabhimani section

Related News

View More
0 comments
Sort by

Home