പ്രണയത്തിൽ നിന്നും പിന്മാറി; യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു

പ്രതീകാത്മകചിത്രം
തൃശൂർ : പ്രണയത്തിൽ നിന്നും പിന്മാറിയതിനെത്തുടർന്ന് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ഒലിയാനിക്കൽ വീട്ടിൽ അർജുൻലാൽ (23) ആണ് മരിച്ചത്. കുട്ടനെല്ലുരിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. പെൺകുട്ടിയും, യുവാവും ഒരുമിച്ച് പഠിച്ചവരാണ്. എന്നാൽ കുറച്ചുനാളുകളായി ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല.
വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് അർജുൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വിവരമറിഞ്ഞത് ഒല്ലൂർ പൊലീസ് അർജുനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണപ്പെട്ടു.









0 comments