ട്രെയിനിൽ 22.37കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ; സ്ഥിരം പ്രതിയെന്ന് പൊലീസ്

കൊല്ലം: ട്രെയിനിൽ കടത്തിയ 22.37കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. മയ്യനാട് കൈതപ്പുഴയിൽ സുനിൽ മന്ദിരത്തിൽ അനിൽകുമാറിനെ (53)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനി രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ ഈസ്റ്റ് പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്. ഏറെ നാളുകളായി അനിൽകുമാർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
തിരുപ്പതിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് 12 പാക്കറ്റുകളിലായി പെട്ടിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സമാനമായ കേസിൽ മുമ്പ് രണ്ടുതവണ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഓരോ തവണയും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. സിഐ അനിൽകുമാർ, എസ്ഐമാരായ നിയാസ്, അശ്വനി, സിപിഒ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോന നടത്തിയത്.









0 comments