തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സെന്റ് ജോസഫ്സ് കോളേജ് പരിസരത്തുനിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. നടവരമ്പ് ചിറയിൽ ദീപക്കിനെ (30) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മയക്കുമരുന്ന് കേസും ആന്ധ്രയിൽ കഞ്ചാവ് കേസും നിലവിലുണ്ട്. ഇൻസ്പെക്ടർ അനിഷ് കരിം, എസ്ഐ നാസർ, ലഹരി വിരുദ്ധ സ്ക്വാഡ് എസ്ഐ പി ജയകൃഷ്ണൻ, എഎസ്ഐ സൂരജ് വി ദേവ്, സീനിയര്‍ സിപിഒ കെ ജെ ഷിന്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Caption : ദീപക്









0 comments